ഹിമാചല്‍ പ്രദേശില്‍ പുതിയ കൊവിഡ് ബാധിതരില്ല - കൊവിഡ് 19
നിലവില്‍ ചികിത്സയിലുള്ളത് 326 പേര്‍.

ഹിമാചല്‍ പ്രദേശില്‍ പുതിയ കൊവിഡ് ബാധിതരില്ല
സിംല: ഹിമാചല്‍ പ്രദേശില്‍ പുതിയതായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം 326 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഞായറാഴ്‌ച രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് മരണങ്ങളുടെ എണ്ണം ഒമ്പതായി. സംസ്ഥാനത്ത് ഇതുവരെ 1,046 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു.