മിസോറാമിൽ പുതിയ കൊവിഡ് കേസുകളില്ല - മിസോറാം കൊവിഡ്
മൂന്ന് പേരുടെ പരിശോധന ഫലം നെഗറ്റീവായി
ഐസ്‌വാൾ: കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതെ മിസോറാം. സംസ്ഥാനത്ത് സ്ഥിരീകരിച്ച ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 2,253 ആയി തുടരുകയാണ്. ഇതിൽ 105 പേരാണ് ചികിത്സയിൽ കഴിയുന്നത്. മൂന്ന് പേരുടെ പരിശോധന ഫലം നെഗറ്റീവായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 2,148 ആയി. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം 74 ലക്ഷത്തിലധികം കേസുകളാണ് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത്. ഇതിൽ 7,83,311 രോഗികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.