ഒഡിഷയില്‍ 48 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകളില്ല
സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 60 ആയി തുടരുന്നു. 19 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു.
ഭുവനേശ്വര്‍: ഒഡിഷയില്‍ 48 മണിക്കൂറിനിടെ ഒരു കൊവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്‌തില്ല. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 60 ആയി തുടരുന്നു. 19 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു. ബുധനാഴ്‌ച പരിശോധനയ്‌ക്ക് അയച്ച 1197 സാമ്പിളുകളുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇന്നലെ അയച്ച 843 സാമ്പിളുകളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. ഏപ്രില്‍ 14 ന് അവസാനമായി അയച്ച അഞ്ച് സാമ്പിളുകളാണ് സംസ്ഥാനത്ത് പോസിറ്റീവായത്. സംസ്ഥാനത്തൊട്ടാകെ 7577 സാമ്പിളുകള്‍ പരിശോധനയ്‌ക്കയച്ചു. ഇതില്‍ 7517 പേരുടെ ഫലം നെഗറ്റീവായിരുന്നു.