ഹിമാചൽ പ്രദേശിൽ ആറ് ദിവസമായി പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല - new Covid case in Himachal
ഹിമാചലിൽ 41 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 389 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 227 പേരുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി.
![ഹിമാചൽ പ്രദേശിൽ ആറ് ദിവസമായി പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല Covid case in Himachal Pradesh Covid death in Himachal Pradesh ഹിമാചൽ പ്രദേശ് കൊവിഡ് ഹിമാചൽ പ്രദേശ് കൊവിഡ് മരണം new Covid case in Himachal ആർപിജിഎംസി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6992825-706-6992825-1588169681498.jpg)
ഷിംല: ഹിമാചൽ പ്രദേശിൽ ആറ് ദിവസമായി പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. 41 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേർ മരിച്ചു. 389 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 227 പേരുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. ബാക്കിയുള്ള പരിശോധനാ ഫലങ്ങൾ ലഭിച്ചിട്ടില്ല. ഡോ. രാജേന്ദ്ര പ്രസാദ് ഗവൺമെന്‍റ് മെഡിക്കൽ കോളജ്, ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി ഗവൺമെന്‍റ് മെഡിക്കൽ കോളജ്, ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് (ഐജിഎംസി), സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. ഉനയിൽ നിന്ന് നാല് പേർ, ചമ്പ, ഹാമിർപൂർ എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ, കാൻഗ്ര, സിർമോർ എന്നിവിടങ്ങളിൽ നിന്ന് ഓരോ രോഗികളും കാൻഗ്രയിലെ ആർപിജിഎംസി, ഹാമിർപൂരിലെ ഭോട്ട ചാരിറ്റബിൾ ഹോസ്‌പിറ്റൽ, ബദ്ദിയിലെ ഇഎസ്‌ഐസി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. ഉന ജില്ലയിൽ നിന്ന് പന്ത്രണ്ട് പേരും, സോളനിൽ നിന്ന് അഞ്ച് പേരും, ചമ്പയിൽ നിന്ന് നാല് പേരും, കാൻഗ്രയിൽ നിന്ന് മൂന്ന് പേരും, സിർമോറിൽ നിന്ന് ഒരാളും ഇതുവരെ രോഗമുക്തി നേടി.