കേരളം

kerala

ജയ്ഷെ മുഹമ്മദിനെതിരെ പുതുതായി ഒരു നടപടിയും ഇല്ലെന്ന് പാകിസ്ഥാൻ

By

Published : Mar 4, 2019, 11:08 PM IST

ലഷ്കര്‍-ഇ-തൊയ്ബയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളെ നിരോധിക്കുമെന്ന നിലപാടും പാകിസ്ഥാൻ തിരുത്തി

ഭീകരസംഘടനകളെ നിരോധിക്കുമുന്നെ മുൻ നിലപാട് തിരുത്തി പാകിസ്ഥാൻ. ലഷ്ക്കറി തൊയ്ബയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജമാത്ത ഉൽ ദവാ (ജെയുഡി), ഫലാഹ്-ഇ-ഇൻസാനിയത്ത്( എഫ്ഐഎഫ്) എന്നിവയെ നിരോധിക്കുമെന്ന മുൻ നിലപാടാണ് പാകിസ്ഥാൻ തിരുത്തിയത്.

ഫെബ്രുവരി 21 നാണ് ജെയുഡി, എഫ്ഐഎഫ് എന്നിവയെ നിരോധിക്കുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചത്. എന്നാൽ ഇവയെ നിരീക്ഷണത്തിൽ വക്കുമെന്നാണ് പാക് ഭീകരവിരുദ്ധ വിഭാഗത്തിന്‍റെ പുതിയ വിജ്ഞാപനം. പുൽവാമ ഭീകരാക്രമണത്തിന് ഉത്തരവാദികാളായ ജെയ്ഷെ മുഹമ്മദിനെതിരെ പുതിയ നടപടികളൊന്നും ഇല്ലെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.

2002 ൽ പർവേശ് മുഷറഫ് പ്രധാനമന്ത്രിയായ സമയത്താണ് ജെയ്ഷെ മുഹമ്മദിനെ പാകിസ്ഥാൻ നിരോധിച്ചത്. എന്നാൽ നിരോധനത്തിന് ശേഷവും സംഘടന പൂർണ്ണ സ്വാതന്ത്രത്തോടെയാണ് പാകിസ്ഥാനിൽ പ്രവർത്തിച്ച് വന്നത്.

ഭീകരപ്രവർത്തനത്തിന് പണം ഒഴുകുന്നത് തടയുന്നതിന് രൂപീകരിക്കപ്പെട്ട പാരീസ് ആസ്ഥാനമായുളള ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക്ക് ഫോഴ്സും 2019 ൽ പാകിസ്ഥാനെതിരെ രംഗത്തെത്തിയിരുന്നു. ഭീകരർക്കുളള പണം ഒഴുക്ക് തടയുന്നതിൽ പാകിസ്ഥാൻ പരാജയപ്പെടുന്നുവെന്നായിരുന്നു കണ്ടെത്തൽ.

ABOUT THE AUTHOR

...view details