കേരളം

kerala

ETV Bharat / bharat

കൊവിഡ് ഭീതി വേണ്ട, ജാഗ്രത മതിയെന്ന് അശ്വിനി കുമാര്‍ ചൗബെ

ഇന്ത്യയിലെ കൊവിഡ് കേസുകൾ വർധിക്കുന്നതിന് അനുസരിച്ച് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ പറഞ്ഞു.

Ashwini Kumar Choubey  COVID-19 in India  No need to panic  അശ്വിനി കുമാര്‍ ചൗബെ  കൊവിഡ് ഇന്ത്യ  കൊവിഡ് ഭീതി വേണ്ട
കൊവിഡ് ഭീതി വേണ്ട, ജാഗ്രത മതിയെന്ന് അശ്വിനി കുമാര്‍ ചൗബെ

By

Published : Jun 3, 2020, 12:59 PM IST

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന കൊവിഡ് കേസുകളിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. രാജ്യത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു. കൊവിഡ് കേസുകൾ വർധിക്കുന്നതിന് അനുസരിച്ച് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. 3.5 ലക്ഷം ഐസിയുകൾ സജ്ജമാണ്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ഇന്ന് 8,909 കൊവിഡ് കേസുകളും 217 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. 207,615 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 101,497 പേർ ചികിത്സയിൽ തുടരുമ്പോൾ 100,303 പേർ രോഗമുക്തി നേടി. 5,815 പേർ മരിച്ചു. രാജ്യത്ത് 41,03,233 പരിശോധനകൾ നടത്തിയതായി ഐസിഎംആർ അറിയിച്ചു.

ABOUT THE AUTHOR

...view details