ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വൈറസിന് ജനിതക പരിവർത്തനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. ഇന്ത്യയിൽ കൊവിഡ് വൈറസിന് ജനിതക പരിവർത്തനം നടന്നിട്ടില്ലെന്ന് പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. പത്രങ്ങൾ വായിക്കുന്നതിലൂടെ കൊവിഡ് രോഗബാധിതരാകുമെന്ന് ഒരു പഠനവും പറയുന്നില്ലെന്നും ഈ സമയത്ത് പത്രങ്ങൾ വായിക്കുന്നത് പൂർണമായും സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് വൈറസിന് ജനിതക പരിവർത്തനം സംഭവിച്ചിട്ടില്ലെന്ന് ഡോ. ഹർഷ് വർധൻ
ഇന്ത്യയിൽ കൊവിഡ് വൈറസിന് ജനിതക പരിവർത്തനം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ലെന്ന് ഡോ. ഹർഷ് വർധൻ
നിലവിൽ ഇന്ത്യയിൽ ഇൻട്രാനേസൽ കൊവിഡ് വാക്‌സിനുകൾ പരീക്ഷണത്തിൽ ഇല്ലെന്നും സെറം ഇന്ത്യയും ഭാരത് ബയോടെക്കും ഈ വാക്‌സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ അടുത്ത മാസങ്ങളിലായി ഇന്ത്യയിൽ നടത്തുമെന്നും ഡോ. ഹർഷ് വർധൻ അഭിപ്രായപ്പെട്ടു. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും 30,000 മുതൽ 40,000 വരെ ആളുകളാണ് ഇതിൽ പങ്കാളികൾ ആകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.