ന്യൂഡല്‍ഹി:ലോക്ക് ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് ഉടന്‍ നാട്ടിലേക്ക് മടങ്ങാനാകില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പുറത്തേക്കുള്ള യാത്ര വിലക്കി കേന്ദ്രം മാര്‍ഗരേഖ പുറത്തിറക്കി. തൊഴിലിടങ്ങളിലേക്കുള്ള യാത്രകളില്‍ കമ്പനികള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ബസുകളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കേന്ദ്രം ആവര്‍ത്തിച്ചു. തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ ഉറപ്പാക്കണം. ഇതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.
അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല; കേന്ദ്രം മാര്‍ഗരേഖ പുറത്തിറക്കി - കേന്ദ്രഭരണ പ്രദേശം
ഇതര സംസ്ഥാന തൊഴിലാളികളുടെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പുറത്തേക്കുള്ള യാത്ര വിലക്കി കേന്ദ്രം മാര്‍ഗരേഖ പുറത്തിറക്കി
അതിഥി തൊഴിലാളി
നേരത്തേ അതിഥി തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. ഇതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു.