ന്യൂഡല്‍ഹി:രാമജന്മഭൂമി-ബാബറി മസ്‌ജിദ് തര്‍ക്കഭൂമി കേസില്‍ മുസ്ലീം വിഭാഗത്തിന് വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ കേസില്‍ നിന്നും ഒഴിവാക്കി. സുപ്രീം കോടതി വിധിക്കെതിരെ മുസ്ലീം സംഘടനയായ ജംയ്യത്തുല്‍ ഉലമ ഇ-ഹിന്ദ് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. ഫേസ്‌ബുക്കിലൂടെ രാജീവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ നിന്നും പുറത്താക്കിയതായി അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് സ്വീകരിച്ചുവെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനി ഉൾപ്പെടില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
അയോധ്യ കേസില്‍ നിന്നും രാജീവ് ധവാനെ ഒഴിവാക്കി - Senior advocate Rajeev Dhavan
സുപ്രീം കോടതി വിധിക്കെതിരെ മുസ്ലീം പണ്ഡിത സംഘടനയായ ജംയ്യത്തുല്‍ ഉലമ ഇ-ഹിന്ദ് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് രാജീവ് ധവാനെ പുറത്താക്കികൊണ്ടുള്ള നടപടി.
അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ച് ജഡ്‌ജിമാരുടെ ബെഞ്ചിന് മുമ്പാകെ രണ്ടാഴ്‌ചയിലേറെയാണ് രാജീവ് ധവാന്‍ മുസ്ലീം വിഭാഗത്തിന് വേണ്ടി വാദിച്ചത്. ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്താണ് തന്നെ കേസില്‍ നിന്നും നീക്കിയതെന്ന് ജംയ്യത്തുല്‍ ഉലമ ഇ ഹിന്ദ് പ്രസിഡന്‍റ് മൗലാനാ സെയ്യിദ് അഷദ് മഅ്‌ദനി സൂചിപ്പിച്ചതായി ധവാന്‍ അറിയിച്ചു.
മദാനിയുടെ വിശദീകരണം വിഢ്ഡിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെയ്യിദ് അര്‍ഷദ് മഅ്ദനിയാണ് മുസ്ലീം വിഭാഗത്തിന് വേണ്ടി പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചത്.