ബെംഗളൂരൂ: രാജ്യത്ത് ലോക് ഡൗൺ തുടരുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് പിറന്നാൾ ആഘോഷവുമായി കർണാടകയിലെ ബിജെപി എംഎൽഎ. തുമകുരു ജില്ലയിലെ തുറുവേകര എംഎൽഎ ആയ മസാല ജയറാമാണ് നൂറോളമാളുകളെ പങ്കെടുപ്പിച്ച് പിറന്നാൾ ആഘോഷിച്ചത്. വെള്ളിയാഴ്ച ഗുബ്ബി ജില്ലയിൽ വെച്ചായിരുന്നു ആഘോഷം. പരിപാടിയിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വാർത്തയായത്.
ലോക് ഡൗൺ ലംഘിച്ച് എംഎൽഎയുടെ പിറന്നാൾ ആഘോഷം - മസാല ജയറാം
തുമകുരു ജില്ലയിലെ തുറുവേകര എംഎൽഎ ആയ മസാല ജയറാമാണ് രാജ്യത്ത് ലോക് ഡൗൺ തുടരുന്നതിനിടയിലും നൂറോളമാളുകളെ പങ്കെടുപ്പിച്ച് പിറന്നാൾ ആഘോഷിച്ചത്
ലോക്ക് ഡൗൺ ലംഘിച്ച് എംഎൽഎയുടെ പിറന്നാൾ ആഘോഷം
മസാല ജയറാമിന്റെ ജന്മദിനാഘോഷം ഗുബ്ബി ജില്ലയിലെ അങ്കലക്കുപ്പെ ഗ്രാമത്തിൽ വെച്ചാണ് നടന്നത്. കുടുംബാംഗങ്ങളും ബന്ധുക്കളുമടക്കം അദ്ദേഹത്തെ അനുമോദിക്കാൻ നൂറുകണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് ഗുബ്ബി പൊലീസ് ഇൻസ്പെക്ടർ പി.എം. നാഗരാജ് പറഞ്ഞു. രാജ്യത്ത് 200 ൽ അധികം ആളുകൾ മരിക്കുകയും ഏഴായിരത്തിൽപരം ആളുകൾക്ക് രോഗം ബാധിക്കുകയും ചെയ്ത ഗുരുതര സാഹചര്യത്തിലാണ് ജനപ്രതിനിധി തന്നെ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന വാർത്ത പുറത്തുവരുന്നത്.