ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ സന്ദർശിക്കാൻ കോണ്‍ഗ്രസ് നേതാക്കൾക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെ രാഷ്ട്രപതിയുടെ സ്വീകരണത്തിലേക്ക് ക്ഷണിച്ചേക്കാമെങ്കിലും പാർട്ടി മേധാവിക്ക് ഒരു ക്ഷണവും നൽകിയിട്ടില്ലെന്നും ശര്‍മ പറഞ്ഞു. ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജ്‌പക്‌സെ ഇന്ത്യ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധിയെയും മൻമോഹൻ സിംഗിനെയും സന്ദർശിച്ചതിനാൽ ട്രംപ് കോൺഗ്രസ് നേതാക്കളെ കാണുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസുമായുള്ള ഏത് ബന്ധവും ഏകീകൃത ബന്ധമായിരിക്കണമെന്നും അത് ഇന്ത്യയെ ബാധിക്കരുതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
ട്രംപിനെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിട്ടില്ല: ആനന്ദ് ശർമ - when donald trump visit india
ട്രംപിനെ സന്ദർശിക്കാൻ കോണ്‍ഗ്രസ് നേതാക്കൾക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ. യുഎസുമായുള്ള ഏത് ബന്ധവും ഏകീകൃത ബന്ധമായിരിക്കണമെന്നും അത് ഇന്ത്യയെ ബാധിക്കരുതെന്നും ആനന്ദ് ശര്‍മ
![ട്രംപിനെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിട്ടില്ല: ആനന്ദ് ശർമ trump visit to india congress on trump visit congress not invited for trump's visit congress and trump's visit trump visit india 2020 donald trump india tour Ghulam Nabi Azad and trump visit donald trump india visit when donald trump visit india ട്രംപിനെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണമില്ലെന്ന് ആനന്ദ് ശര്‍മ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6155340-192-6155340-1582289148807.jpg)
ട്രംപിനെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണമില്ലെന്ന് ആനന്ദ് ശര്‍മ
പ്രതിരോധം, സമ്പദ്‌വ്യവസ്ഥ, ആണവോർജ്ജം, ബഹിരാകാശം, കൃഷി, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ പങ്കാളിത്തവും സഹകരണവും കണക്കിലെടുക്കുമ്പോൾ അമേരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദർശനം ഇരു രാജ്യങ്ങൾക്കും സുപ്രധാനമാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു.