കോള്‍ ഇന്ത്യ ലിമിറ്റഡ് സ്വകാര്യവത്‌കരിക്കില്ലെന്ന് പ്രഹ്ളാദ് ജോഷി - കോള്‍ ഇന്ത്യ ലിമിറ്റഡിനെ സ്വകാര്യവത്‌കരിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് പ്രല്‍ഹാദ് ജോഷി
2023 -2024 വര്‍ഷത്തോടെ കോള്‍ ഇന്ത്യ ഒരു ബില്യണ്‍ കല്‍ക്കരി ഉല്‍പാദനം കൈവരിക്കും. 50 -60 വര്‍ഷത്തേക്ക് ഉള്ള കല്‍ക്കരി ബ്ലോക്കുകള്‍ നിലവില്‍ ഇന്ത്യയിലുണ്ടെന്ന് ഉറപ്പ് നല്‍കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂഡല്‍ഹി:പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡിനെ സ്വകാര്യവത്‌കരിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് കല്‍ക്കരി ഖനന മന്ത്രി പ്രഹ്ളാദ് ജോഷി. 2023 -2024 വര്‍ഷത്തോടെ കോള്‍ ഇന്ത്യ ഒരു ബില്യണ്‍ കല്‍ക്കരി ഉല്‍പാദനം കൈവരിക്കും. 50 -60 വര്‍ഷത്തേക്ക് ഉള്ള കല്‍ക്കരി ബ്ലോക്കുകള്‍ നിലവില്‍ ഇന്ത്യയിലുണ്ടെന്ന് ഉറപ്പ് നല്‍കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോള്‍ ഇന്ത്യക്ക് അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്‌ടിക്കുന്നതിനും വികസനത്തിനുമായി ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍റെ കീഴില്‍ 50000 കോടി രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രഹ്ളാദ് ജോഷി വ്യക്തമാക്കി. സ്വകാര്യവത്കരണമല്ല മറിച്ച് നിക്ഷേപം വര്‍ധിപ്പിക്കുകയാണെന്നും കല്‍ക്കരി മേഖലയില്‍ സ്വയം പര്യാപ്‌തരായി ഇന്ത്യ മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.