പുതുച്ചേരി: പുതുച്ചേരിയിൽ കഴിഞ്ഞ ദിവസം 95 പോസിറ്റീവ് കേസുകൾ കൂടി സ്ഥിരീകരിച്ചു. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണ്. പുതുച്ചേരിയിലെ ആകെ വൈറസ് കേസുകളുടെ എണ്ണം 35,838 ആണ്. ഇതുവരെ കൊവിഡിന് കീഴടങ്ങിയത് 601 രോഗികളാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പുതുതായി 136 പേർ വൈറസിൽ നിന്ന് സുഖം പ്രാപിച്ചു. ഇതോടെ കേന്ദ്രഭരണപ്രദേശത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 34,067 ആയി. പുതുച്ചേരിയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 1,710 കൊവിഡ് ബാധിതരാണ്.
പുതുച്ചേരിക്ക് ആശ്വാസം; പുതിയ കൊവിഡ് മരണങ്ങളില്ല - Puducherry corona
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണ്. പുതുച്ചേരിയിലെ ആകെ വൈറസ് കേസുകളുടെ എണ്ണം 35,838 ആണ്. ഇതുവരെ കൊവിഡിന് കീഴടങ്ങിയത് 601 രോഗികളാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
1
പുതുച്ചേരിയിലെ മരണനിരക്ക് 1.68 ശതമാനവും രോഗമുക്തി നിരക്ക് 95.06 ശതമാനവുമാണെന്ന് ആരോഗ്യ ക്ഷേമ ഡയറക്ടർ എസ്. മോഹൻ കുമാർ അറിയിച്ചു. ഇതുവരെ 3,37,714 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.