മുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ വൈകിട്ട് ഏഴ് മണി വരെ നിർത്തിവച്ചു. ബെംഗളൂരുവിൽ നിന്നുമെത്തിയ ഫെഡ്എക്‌സ് എയർക്രാഫ്റ്റ് റൺവേ മറികടന്നതിനെ തുടർന്നാണ് നടപടി. അപകടത്തെ തുടർന്ന് ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് ഏഴ് വരെ മുഴുവൻ വിമാനങ്ങളുടെയും ആഗമനവും പുറപ്പെടലും നിർത്തിവെച്ചു.
വിമാനം റണ്‍വേ മറികടന്നതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളം അടച്ചു - ഫെഡ്എക്‌സ് എയർക്രാഫ്റ്റ്
മുംബൈ വിമാനത്താവളത്തിലെ ഭൂരിഭാഗം വിമാനങ്ങളും നേരത്തേ തന്നെ റദ്ദാക്കിയിരുന്നു
Mumbai
നിസർഗ ചുഴലിക്കാറ്റിനെ തുടർന്ന് നേരത്തെ തന്നെ മുംബൈ വിമാനത്താവളത്തിലെ ഭൂരിഭാഗം വിമാനങ്ങളും റദ്ദാക്കിയിരുന്നു. നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്ത് ആറ് മണിക്കൂറോളം നീണ്ടുനിൽക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.