ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ മാറ്റിവെച്ചതായി എയര്‍ ഇന്ത്യ. നാലാം ഘട്ട വന്ദേ ഭാരത് മിഷന്‍റെ കീഴില്‍ ജൂലായ് നാല് മുതല്‍ 14 വരെയുള്ള വിമാനങ്ങള്‍ സര്‍വീസുകളാണ് മാറ്റിവെച്ചത്.
കൊവിഡ് നിയന്ത്രണം; ജൂലായ് 14 വരെ വിമാന സര്‍വീസുകള്‍ മാറ്റിവെച്ചു - Covid-19 imposed restrictions
വിമാന സര്‍വീസുകള്‍ ജൂലായ് 15 മുതല്‍ പുനരാരംഭിക്കും.
കൊവിഡ് നിയന്ത്രണം; ഓസ്‌ട്രേലിയയില്‍ നിന്നും ജൂലൈ 14 വരെയുള്ള സര്‍വീസുകള്‍ മാറ്റുവെച്ചു
കൊവിഡ് പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയ രാജ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജൂലായ് നാല് മുതല്‍ 14 വരെ നിശ്ചയിച്ചിരുന്ന വിമാന സര്‍വീസുകള്‍ ജൂലായ് 15 മുതല്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ജൂലായ് മൂന്ന് മുതലാണ് വന്ദേ ഭരത് മിഷന്‍റെ നാലാം ഘട്ടം ആരംഭിച്ചത്. മിഷന്‍റെ കീഴില്‍ ഇതുവരെ 700 വിമാന സര്‍വീസുകള്‍ നടത്തുകയും ഒന്നരലക്ഷത്തോളം ആളുകളെ തിരിച്ചെത്തിക്കുകയും ചെയ്‌തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.