തിരുപ്പതി:കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക് ഡൗൺ കാലാവധി മെയ് 3 വരെ നീട്ടിയ സാഹചര്യത്തിൽ തിരുമലയിലെ പ്രശസ്തമായ വെങ്കടേശ്വര ക്ഷേത്രം അടച്ചിടുന്നത് തുടരും. പ്രധാന മന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തെത്തുടര്‍ന്ന് ക്ഷേത്രം അധികൃതര്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ഇക്കാര്യം അറിയിച്ചത്.
ഏപ്രിൽ 30 വരെ തിരുമല വെങ്കടേശ്വര ക്ഷേത്രം അടച്ചിടും
പ്രധാന മന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തെത്തുടര്‍ന്ന് ക്ഷേത്രം അധികൃതര്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ഇക്കാര്യം അറിയിച്ചത്
തിരുമല വെങ്കടേശ്വര ക്ഷേത്രം
കൊറോണ വൈറസ് ഭീഷണിയെത്തുടർന്ന് മാർച്ച് 20 ന് ടിടിഡി ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് ഒരാഴ്ചത്തേക്ക് വിലക്കിയിരുന്നു. ഭക്തര്‍ക്ക് പ്രവേശനം ഇല്ലെങ്കിലും സാധാരണയായി എല്ലാ ആചാരങ്ങളും പുരോഹിതന്മാർ പതിവുപോലെ നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.