ചെന്നൈ: പുതിയ ബാങ്ക് ലയനങ്ങളോടനുബന്ധിച്ച് ബാങ്ക് ജീവനക്കാരുടെ ജോലി നഷ്‌ടപ്പെടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും, പ്രചരിപ്പിക്കരുതെന്നും രാജ്യത്തെ എല്ലാ ബാങ്ക് തൊഴിലാളി യൂണിയനുകളോടും ധനമന്ത്രി അഭ്യര്‍ഥിച്ചു. ലയനം പ്രഖ്യാപിച്ചപ്പോള്‍ ആരുടെയും ജോലി നഷ്‌ടപ്പെടില്ലെന്ന് വ്യക്തമായി പറഞ്ഞതാണെന്നും കേന്ദ്രമന്ത്രി ചെന്നൈയില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബാങ്ക് ലയനം: ആർക്കും ജോലി നഷ്‌ടമാകില്ലെന്ന് നിര്‍മല സീതാരാമന്‍ - നിര്‍മല സീതാരാമന്‍
ലയനത്തില്‍ ഉള്‍പ്പെട്ട ബാങ്കുകളിലെ ജീവനക്കാരുടെ ജോലി നഷ്‌ടപ്പെടുമെന്ന് വ്യാപക പ്രചാരണം രാജ്യത്ത് നടക്കുന്നതിനിടെയാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം.
ബാങ്ക് ലയനം: ആരുടേയും ജോലി നഷ്‌ടമാകില്ലെന്ന് നിര്‍മല സീതാരാമന്‍
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യത്തെ പത്ത് ദേശസാല്‍കൃത ബാങ്കുകളെ ലയനത്തിലൂടെ നാല് വലിയ ബാങ്കുകളാക്കിയത്. ഇതേ തുടര്‍ന്നാണ് ലയനത്തില്‍ ഉള്‍പ്പെട്ട ബാങ്കുകളിലെ ജീവനക്കാരുടെ ജോലി നഷ്‌ടപ്പെടുമെന്നുള്ള പ്രചാരണം ശക്‌തമായത്.