ന്യൂഡൽഹി: രാഷ്‌ട്രപതി ഭവനിലെ ജീവനക്കാർക്ക് കൊവിഡില്ലെന്ന് അധികൃതർ. ഡൽഹിയിൽ നിന്നുള്ള ഒരു കൊവിഡ് രോഗിക്ക് സെക്രട്ടേറിയറ്റ് ജീവനക്കാരന്‍റെ കുടുംബവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ജീവനക്കാരനേയും കുടുംബാംഗങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.
രാഷ്ട്രപതി ഭവനിലെ ജീവനക്കാർക്ക് കൊവിഡില്ലെന്ന് അധികൃതര്‍ - രാഷ്ട്രപതി ഭവൻ
രാഷ്ട്രപതി എസ്റ്റേറ്റിലെ പോക്കറ്റ് 1, ഷെഡ്യൂൾ എ പ്രദേശത്തെ 115 വീടുകളിലെ കുടുംബങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർ വീടിനുള്ളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു
രാഷ്ട്രപതി
എന്നാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി രാഷ്‌ട്രപതി ഭവനിലെ എസ്റ്റേറ്റിലെ പോക്കറ്റ് 1, ഷെഡ്യൂൾ എ പ്രദേശത്തെ 115 കുടുംബങ്ങളെ നിരീക്ഷണത്തിലാക്കി. ജീവനക്കാർ വീടിനുള്ളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബങ്ങൾക്ക് അവശ്യവസ്തുക്കള്‍ വീടുകളില്‍ എത്തിച്ച് നല്‍കും. ഡൽഹിയിൽ ഇതുവരെ കൊവിഡ് ബാധിച്ച് 47 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.