കേരളം

kerala

ETV Bharat / bharat

പ്രഗ്യാ സിങ്ങിന്‍റെ വിവാദ പരാമര്‍ശം : ചര്‍ച്ച അനുവദിക്കില്ലെന്ന് സ്‌പീക്കര്‍

നാഥുറാം ഗോഡ്‌സെ ദേശഭക്തനാണെന്നുള്ള വിവാദ പരാമര്‍ശം സഭയുടെ രേഖകളില്‍ നിന്ന് നീക്കി. അതേസമയം പരാമര്‍ശത്തെ രാജ്‌നാഥ് സിങ്  അപലപിച്ചു.

Pragya Singh's statement latest news  godse supporting statement latest news  പ്രഗ്യാ സിങ് വാര്‍ത്തകള്‍  നാഥൂറാം ഗോഡ്‌സെ
പ്രഗ്യാ സിങ്ങിന്‍റെ വിവാദ പരാമര്‍ശം : ചര്‍ച്ച അനുവദിക്കില്ലെന്ന് സ്‌പീക്കര്‍

By

Published : Nov 28, 2019, 3:10 PM IST

ന്യൂ ഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ ദേശഭക്തനാണെന്നുള്ള ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ പ്രസ്‌താവനയെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സഭയില്‍ അനുവദിക്കില്ലെന്ന് ലോക്‌ സഭാ സ്‌പീക്കര്‍ ഓം ബിര്‍ല. പ്രഗ്യാ സിങ്ങിന്‍റെ പരാമര്‍ശം സഭയുടെ രേഖകളില്‍ നിന്ന് നീക്കിയ സാഹചര്യത്തിലാണ് സ്‌പീക്കറുടെ ഇടപെടല്‍.

അതേസമയം പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ പ്രസ്‌താവന സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്‌തതിനെതിരെ അസംബ്ലിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ആദിര്‍ രഞ്‌ജന്‍ ചൗധരി രംഗത്തെത്തി. സഭയില്‍ ഇല്ലാത്ത ഒരു വിഷയത്തില്‍ എങ്ങനെ ചര്‍ച്ച നടത്തുമെന്ന് ചൗധരി ചോദിച്ചു. കോണ്‍ഗ്രസിനെ തീവ്രവാദികളുടെ പാര്‍ട്ടിയെന്ന് വിശേഷിപ്പിച്ച ബിജെപി എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ സഭയ്‌ക്ക് എങ്ങനെ മൗനം പാലിക്കാനാകുമെന്ന് ചൗധരി വ്യക്‌തമാക്കി.

അതേസമയം സംഭവത്തെ അപലപിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി. മഹാത്മാഗാന്ധി ഞങ്ങൾക്ക് ഒരു വിഗ്രഹമാണ്, അദ്ദേഹം ഞങ്ങളുടെ വഴികാട്ടിയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്സഭയില്‍ കഴിഞ്ഞ ബുധനാഴ്‌ച എസ്‌പിജി ബില്ലിന്‍റെ ചര്‍ച്ചക്കിടെയാണ് ഗോഡ്‌സെ രാജ്യ സ്നേഹിയാണെന്ന് പ്രഗ്യാ സിങ് പറഞ്ഞത്.

ABOUT THE AUTHOR

...view details