ന്യൂഡല്‍ഹി: ആഭ്യന്തര യാത്രാ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വാർത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇക്കാര്യത്തില്‍ തീരുമാനമാകുന്നത് വരെ ബുക്കിങ് ആരംഭിക്കരുതെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ - ആഭ്യന്തര യാത്രാ വിമാന സര്‍വീസുകള്‍
തീരുമാനമുണ്ടാകുന്നത് വരെ ബുക്കിങ് ആരംഭിക്കരുതെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു
വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുവാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യാന്തര-ആഭ്യന്തര വിമാന സർവീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മെയ് നാല് മുതല്‍ ആഭ്യന്തര വിമാന സർവീസുകള്‍ക്കും ജൂണ്‍ ഒന്ന് മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുമുള്ള ബുക്കിങ് ബുധനാഴ്‌ച മുതല്‍ ആരംഭിച്ചതിന് പിന്നാലെയാണ് മന്ത്രാലയം പ്രസ്‌താവനയിറക്കിയത്.