കേരളം

kerala

ETV Bharat / bharat

ഒരാഴ്ചയായി 80 ജില്ലകളിൽ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 29,435 ആയി

Covid-19 India  Corona hotspot  Corona lockdown  Dr Harsh Vardhan  Health Ministry  കേന്ദ്ര ആരോഗ്യമന്ത്രി  കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ  ഡോ. ഹർഷ് വർധൻ  കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ

By

Published : Apr 28, 2020, 4:22 PM IST

ന്യൂഡൽഹി: കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രാജ്യത്തെ എൺപത് ജില്ലകളിൽ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളുമായും പൊതുമേഖലാ യൂണിറ്റുകളുമായും (പൊതുമേഖലാ സ്ഥാപനങ്ങൾ) വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഏഴ് ദിവസമായി രാജ്യത്തെ 80 ജില്ലകളിൽ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 47 ജില്ലകളിൽ കഴിഞ്ഞ 14 ദിവസങ്ങളിൽ കൊവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കഴിഞ്ഞ 21 ദിവസങ്ങളായി 39 ജില്ലകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. പതിനേഴ് ജില്ലകളിൽ 28 ദിവസമായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 300 ജില്ലകൾ ഹോട്ട്‌സ്‌പോട്ടുകളല്ലെങ്കിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത 129 ജില്ലകളെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു. അതേ സമയം, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 29,435 ആയി. ഇതിൽ 21,632 സജീവ കേസുകളും 6869 രോഗം ഭേദമായി ആശുപത്രി വിട്ടവരും 934 മരണങ്ങളും ഉൾപ്പെടുന്നു.

ABOUT THE AUTHOR

...view details