ന്യൂഡല്‍ഹി: അന്തരീക്ഷ താപനിലയിലെ വ്യത്യാസം കൊവിഡ് 19 വ്യാപനത്തെ ഒരു തലത്തിലും ബാധിക്കില്ലെന്ന് അധികൃതർ. അന്തരീക്ഷ താപനിലയിലെ കുറവ് കൊവിഡ് 19 വ്യാപനത്തിന് ഇടയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മേഖലയിലെ വിദഗ്‌ധർ ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യർ തമ്മിലുള്ള ഇടപെടലിലൂടെയാണ് വൈറസ് വ്യാപിക്കുന്നതെന്ന് എയിംസ് ഡയറക്‌ടർ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. അതിനാല്‍ തന്നെ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണം. കൈകഴുകുന്നത് അടക്കമുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം. രാജ്യത്ത് ഇതിനകം 43 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്ത് ആകമാനം 3800 പേർ വൈറസ് ബാധയെ തുടർന്ന മരിച്ചു. 100 രാജ്യങ്ങളിലായി 1110,000 പേർ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലാണ്. അതേസമയം അന്തരീക്ഷത്തിലെ ഈർപ്പത്തിന്‍റെ അംശം വൈറസ് വ്യാപനത്തിന് ഇടയാക്കിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് 19; അഭ്യൂഹങ്ങൾ ശരിയല്ലെന്ന് വിദഗ്‌ധർ
അന്തരീക്ഷതാപനിലയിലെ വ്യത്യാസം കൊവിഡ് 19 വ്യാപനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വിദഗ്‌ധർ
കൊവിഡ് 19
നേരത്തെ ന്യൂഡല്‍ഹിയിലെ അന്തരീക്ഷ താപനിലയിലുണ്ടായ കുറവ് കൊവിഡ് 19 വ്യാപനത്തിന് ഇടയാക്കിയേക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. എന്നാല്‍ ഇത്തരം ഊഹാപോഹങ്ങളെ പാടെ അവഗണിക്കുന്നതായി ന്യൂഡല്‍ഹിയിലെ ഡയറക്‌ടർ ജനറല്‍ ഓഫ് ഹെല്‍ത്ത് സർവീസ് നട്ടാന്‍ മന്‍തേജ പറഞ്ഞു. അഭ്യൂഹങ്ങൾക്ക് ശാസ്ത്രീയ തെളിവുകളുടെ പിന്തുണയില്ലെന്നും അവർ ചൂണ്ടിക്കാട്ടി. മനുഷ്യർ തമ്മിലുള്ള ഇടപെടലിലൂടെയാണ് വൈറസ് വ്യാപിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.