ന്യൂഡല്‍ഹി: രാജ്യത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ഇരിക്കുന്നിടത്തോളം കര്‍ഷകരുടെ ഭൂമി കോര്‍പ്പറേറ്റുകള്‍ കയ്യടക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത് കര്‍ഷകര്‍ക്കാണെന്നും മിനിമം താങ്ങു വില തുടരുമെന്നും മണ്ടികള്‍ പൂട്ടില്ലെന്നും അമിത് ഡല്‍ഹിയില്‍ കിസാന്‍ സമ്മാന്‍ നിധി പരിപാടിയില്‍ പറഞ്ഞു.
കര്‍ഷകരുടെ ഭൂമി കോര്‍പ്പറേറ്റുകള്‍ കയ്യടക്കാന്‍ അനുവദിക്കില്ലെന്ന് അമിത് ഷാ - farmers' land
കര്‍ഷകരുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണ്. മണ്ടികള്‍ പൂട്ടില്ല, മിനിമം താങ്ങു വില തുടരുമെന്നും അമിത് ഷാ പറഞ്ഞു.
കര്‍ഷകരുടെ ഭൂമി കോര്‍പ്പറേറ്റുകള്‍ കൈയ്യടക്കാന്‍ അനുവദിക്കില്ലെന്നും അമിത് ഷാ
കാര്‍ഷിക നിയമങ്ങളെ കുറിച്ചും മിനിമം താങ്ങു വിലയെ കുറിച്ചും പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണ്. പുതിയ കാര്‍ഷിക നിയമങ്ങളില്‍ ഏതെങ്കിലും കര്‍ഷകവിരുദ്ധമായി കര്‍ഷക സംഘടനകള്‍ക്ക് തോന്നുണ്ടെങ്കില്‍ തുറന്ന ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും ഷാ പറഞ്ഞു. വിളകള്‍ക്ക് ഒന്നരയിരട്ടി മിനിമം താങ്ങുവില വേണമെന്ന കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം മോദി സര്‍ക്കാര്‍ 2014-2019 വര്‍ഷങ്ങള്‍ക്കിടെ യാഥാര്‍ഥ്യമാക്കിയെന്നും ഷാ പറഞ്ഞു.