അയോധ്യ കേസില്‍ വിട്ടുവീഴ്‌ചയ്ക്ക് തയ്യാറല്ലെന്ന് അര്‍ഷാദ് മദനി - ന്യുഡല്‍ഹി
കോടതിയുടെ തീരുമാനം തെളിവുകളുടെയും സാക്ഷികളുടെയും അടിസ്ഥാനത്തിലാകുമെന്ന് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും മദനി വ്യക്തമാക്കി
ന്യുഡല്‍ഹി : അയോധ്യ തര്‍ക്ക ഭൂമി കേസില്‍ വിട്ടുവീഴ്‌ചയ്ക്ക് തയ്യാറല്ലെന്ന് പ്രമുഖ മുസ്‌ലിം സംഘടനയായ ജമായത്ത് ഉലാമ-ഐ-ഹിന്ദ് തലവന്‍ അര്‍ഷാദ് മദനി. ഇപ്പോഴത്തെ സാഹചര്യം കാരണം, കശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനങ്ങൾ ഭയന്നിരിക്കുകയാണെന്നും മദനി പറഞ്ഞു. പുതിയ ചരിത്രം കുറിക്കുന്നതിനായി ഭരണഘടനാ പാരമ്പര്യങ്ങളെ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. കോടതിയുടെ തീരുമാനം തെളിവുകളുടെയും സാക്ഷികളുടെയും അടിസ്ഥാനത്തിലായിരിക്കുമന്ന് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും മദനി വ്യക്തമാക്കി. സുന്നി വഖഫ് ബോര്‍ഡിന്‍റെ തലവന്‍ ഭൂമിയുടെ ഉടമയല്ലെന്നും സംരക്ഷകന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ അയോധ്യ വിഷയത്തില്‍ വിട്ടുവീഴ്‌ചയ്ക്ക് തയ്യാറല്ലെന്നും എന്നാല്‍ കോടതി തീരുമാനങ്ങൾ സ്വീകരിക്കുമെന്നും മദനി വ്യക്തമാക്കി.