ബെംഗളൂരു: സംസ്ഥാനത്ത് കൊവിഡ് വ്യാപനമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. സംസ്ഥാനത്തെ സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ച കേന്ദ്രസംഘത്തിനുള്ള വിശദീകരണത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ സെക്രട്ടറി, മുതിര്‍ന്ന മന്ത്രിമാര്‍, എമര്‍ജൻസി മെഡിക്കല്‍ റിലീഫ് അധികൃതര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു യെദിയൂരപ്പയുടെ വിശദീകരണം.
കൊവിഡ്; സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ - കര്‍ണാടക സര്‍ക്കാര്‍
ആകെ 25,317 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 401 പേര്‍ മരിക്കുകയും10,527 പേര്‍ രോഗമുക്തി നേടുകയും ചെയ്‌തു
കൊവിഡ് വ്യപാനത്തില്‍ സംസ്ഥാനം രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയില്‍ മാത്രമാണ്. പൂര്‍ണമായും മൂന്നാം ഘട്ടത്തിലെത്തിയിട്ടില്ല. ജൂലൈ ആറ് വരെയുള്ള കണക്ക് പ്രകാരം ആകെ 25,317 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 401 പേര്‍ മരിക്കുകയും 10,527 പേര്‍ രോഗമുക്തി നേടുകയും ചെയ്‌തു. അതേസമയം സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് കേന്ദ്രസംഘം നിര്‍ദേശിച്ചു. സംസ്ഥാനത്ത് നടപ്പിലാക്കുന്ന കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളെയും കേന്ദ്ര സംഘം അഭിനന്ദിച്ചു. സംസ്ഥാനത്തെ കണ്ടെയ്‌ൻമെന്‍റ് സോണുകളും കൊവിഡ് കെയര്‍ സെന്‍ററുകളും കേന്ദ്രസംഘം സന്ദര്‍ശിക്കും. അതിന് ശേഷം മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്‌ച നടത്തുമെന്നും കേന്ദ്രസംഘം അറിയിച്ചു.
അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ജോലിക്കെടുത്ത ഡോക്‌ടര്‍മാരെ സര്‍ക്കാര്‍ മേഖലയില്‍ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. അതേസമയം സമരത്തിലേക്ക് നീങ്ങാനുള്ള ആശാ വര്‍ക്കാര്‍മാരുടെ തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 12,000 രൂപ ശമ്പളും മറ്റ് ആനുകൂല്യങ്ങളും വേണമെന്നാണ് ആശ വര്‍ക്കര്‍മാരുടെ ആവശ്യം.