ന്യൂഡൽഹി:ലോക്ക് ഡൗൺ കാലയളവിൽ ജീവനക്കാർക്ക് മുഴുവൻ വേതനം നൽകുന്നതിൽ പരാജയപ്പെട്ട സ്വകാര്യ കമ്പനികൾക്കെതിരെ ജൂലൈ അവസാനം വരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി. വേതനം നൽകുന്ന വിഷയത്തിൽ ഒത്തുതീർപ്പിലെത്താൻ വ്യവസായികളും ജീവനക്കാരും സഹകരിക്കണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, എം. ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പരിഹാര നടപടികൾ സുഗമമാക്കാനും ബന്ധപ്പെട്ട ലേബർ കമ്മീഷണർമാർക്ക് റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീം കോടതി ബെഞ്ച് സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
വേതനം നൽകാത്ത സ്വകാര്യ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് സുപ്രീം കോടതി - non-payment of full wages during lockdown
പരിഹാര നടപടികൾ സുഗമമാക്കാനും ബന്ധപ്പെട്ട ലേബർ കമ്മീഷണർമാർക്ക് റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീം കോടതി ബെഞ്ച് സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
![വേതനം നൽകാത്ത സ്വകാര്യ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് സുപ്രീം കോടതി ലോക്ക് ഡൗണിൽ വേതനം സ്വകാര്യ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് സുപ്രീം കോടതി non-payment of full wages during lockdown No coercive action against pvt firms](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7583599-10-7583599-1591945585216.jpg)
സുപ്രീം കോടതി
ലോക്ക് ഡൗൺ കാലയളവിൽ മുഴുവൻ വേതനവും നൽകണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്‍റെ സർക്കുലറിന്‍റെ നിയമസാധുത സംബന്ധിച്ച് നാല് ആഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. മാർച്ച് 29ലെ സർക്കുലറിനെതിരെ വിവിധ കമ്പനികൾ സമർപ്പിച്ച ഹർജികളിൽ ജൂലൈ അവസാന വാരം വാദം കേൾക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
TAGGED:
ലോക്ക് ഡൗണിൽ വേതനം