കേരളം

kerala

ETV Bharat / bharat

പൗരത്വ നിയമത്തിൽ വ്യക്തതയില്ല: ഉദ്ദവ് താക്കറെ - Uddhav Thackeray

പൗരത്വ നിയമം നിലവിൽ വന്നതിന് ശേഷം എത്ര പേർ നമ്മുടെ രാജ്യത്തെക്ക് വരും, എവിടെ നിന്നാണ് അവർ വരുന്നത് എന്നീ കാര്യങ്ങളില്‍ വ്യക്തതയില്ലെന്ന് താക്കറെ

No clarity on Citizenship (Amendment) Act: Uddhav Thackeray Citizenship Act CAb CAA പൗരത്വ നിയമത്തിൽ വ്യക്തതയില്ല ഉദ്ദവ് താക്കറെ Latest Malayalam news updates news updates CAA protest ഉദ്ദവ് താക്കറെ Uddhav Thackeray
പൗരത്വ നിയമത്തിൽ വ്യക്തതയില്ല: ഉദ്ദവ് താക്കറെ

By

Published : Dec 17, 2019, 10:13 AM IST

നാഗ്പൂർ: 2019 ലെ പൗരത്വ (ഭേദഗതി) നിയമത്തിൽ വ്യക്തതയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ലോക്സഭയിൽ പൗരത്വ (ഭേദഗതി) ബില്ലിനെക്കുറിച്ച് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിരുന്നില്ലെന്നും ശിവസേന മേധാവി താക്കറെ പറഞ്ഞു.

പൗരത്വ നിയമം നിലവിൽ വന്നതിന് ശേഷം എത്ര പേർ നമ്മുടെ രാജ്യത്തെക്ക് വരുമെന്നോ എവിടെ നിന്നാണ് അവർ വരുന്നതെന്നോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതില്ലെന്നും ഇന്ത്യയിലെത്തിയ ശേഷം ഇവർ എവിടെ താമസിക്കുമെന്നും അദ്ദേഹം ചോദിച്ചു.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതപരമായ പീഡനം അനുഭവിച്ച് പലായനം ചെയ്ത് 2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി സമുദായങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ പൗരത്വ നിയമം.

ABOUT THE AUTHOR

...view details