ഗാന്ധിനഗര്‍: ഗുജറാത്തില്‍ നേതൃത്വമാറ്റമുണ്ടാവുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സഹ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. സംസ്ഥാനത്ത് കൊവിഡ് ക്രമാതീതമായി പടരുന്നതിനിടെ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് പകരം മന്‍സുഖ് മാണ്ഡവ്യ അധികാരത്തിലെത്തുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്.
ഗുജറാത്തില്‍ നേതൃത്വമാറ്റമുണ്ടാവുമെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സഹമന്ത്രി മന്‍സുഖ് മാണ്ഡവ്യ
സംസ്ഥാനത്ത് കൊവിഡ് ക്രമാതീതമായി പടരുന്നതിനിടെ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് പകരം മന്‍സുഖ് മാണ്ഡവ്യ അധികാരത്തിലെത്തുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
ഗുജറാത്തില്‍ നേതൃത്വമാറ്റമുണ്ടാവുമെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സഹമന്ത്രി മന്‍സുഖ് മാണ്ഡവ്യ
വിജയ് രൂപാണിയുടെ മികച്ച നേതൃത്വത്തില്‍ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇത്തരം അപവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ രണ്ടാമതാണ് ഗുജറാത്ത്. 7000ത്തിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 29 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 425 ആയി.