പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല - പ്രണബ് മുഖർജി
വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് അദ്ദേഹമുള്ളതെന്നും അദ്ദേഹത്തിന്‍റെ ശരീരത്തിലെ പ്രവർത്തനങ്ങൾ മാറ്റമില്ലാതെ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ന്യൂഡൽഹി:മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി അധികൃതർ അറിയിച്ചു. വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് അദ്ദേഹമുള്ളതെന്നും അദ്ദേഹത്തിന്‍റെ ശരീരത്തിലെ പ്രവർത്തനങ്ങൾ മാറ്റമില്ലാതെ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. തലച്ചോറിൽ രക്തം കട്ടപിടിക്കുന്നത് മാറ്റാനുള്ള ശസ്‌ത്രക്രിയക്കായി ഓഗസ്റ്റ് പത്തിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീടാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശ അണുബാധയെത്തുടർന്ന് നില വഷളായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.