കേരളം

kerala

ETV Bharat / bharat

മേഘാലയയില്‍ ആഫ്രിക്കൻ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി

ആഫ്രിക്കൻ പന്നിപ്പനി പടരാതിരിക്കാൻ മേഘാലയ സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പന്നികൾ വാങ്ങുന്നത് നിരോധിച്ചിട്ടുണ്ട്.

Prestone Tynsong  African Swine Fever  ഉപമുഖ്യമന്ത്രി  മേഘാലയ  ആഫ്രിക്കൻ പന്നിപ്പനി  മേഘാലയ ഉപമുഖ്യമന്ത്രി  പ്രിസ്റ്റോൺ ടിൻസോങ്
മേഘാലയയില്‍ ആഫ്രിക്കൻ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി

By

Published : May 8, 2020, 8:01 AM IST

ഷില്ലോങ്: മേഘാലയയിൽ ഇതുവരെ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി പ്രിസ്റ്റോൺ ടിൻസോങ്. സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ഏതാനും പന്നികൾ ചത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് അദ്ദേഹത്തിന്‍റെ പ്രസ്‌താവന. 25 സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. അതിൽ എട്ട് എണ്ണം നെഗറ്റീവ് ആണെന്നും ശേഷിക്കുന്ന ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക രോഗ ബാധ മൂലമാകാം പന്നികൾ ചത്തതെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആഫ്രിക്കൻ പന്നിപ്പനി പടരാതിരിക്കാൻ മേഘാലയ സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പന്നികൾ വാങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. അയൽ സംസ്ഥാനമായ അസമിൽ 2,900 പന്നികളാണ് ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് ചത്തത്. മേഘാലയ മൃഗ വകുപ്പ് അതീവ ജാഗ്രത പാലിച്ചിട്ടുണ്ടെന്നും രോഗ ബാധയുണ്ടെന്ന് കണ്ടെത്തിയാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് സംസ്ഥാനത്തെ എല്ലാ പന്നി ഫാമുകളുടെ ഉടമകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details