ന്യൂഡൽഹി: നിസാമുദീൻ മർകസിൽ നിന്ന് 2,361 പേരെ ഒഴിപ്പിച്ചു. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മസ്‌ജിദില്ലുള്ളവര്‍ ഒഴിയണമെന്ന ഡൽഹി പൊലീസിന്‍റെയും സുരക്ഷാ ഏജൻസികളുടെയും ആവശ്യം നിസാമുദീൻ മർകസ് മേധാവി നിരസിച്ചിരുന്നു. തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ നേരിട്ടെത്തി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്.
നിസാമുദീൻ മർകസിൽ നിന്ന് 2,361 പേരെ ഒഴിപ്പിച്ചു - ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവൽ
ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ നേരിട്ടെത്തി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്

നിസാമുദീൻ മർകസിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ഇരുന്നൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച ഒഴിപ്പിക്കല്‍ ആരംഭിച്ചത്. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന തബ്ലീഗി ജമാഅത്തിലെ അംഗങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ജനുവരി ഒന്നിന് ശേഷം 2,100 ഓളം വിദേശികൾ ഇന്ത്യയിലെത്തിയിട്ടുണ്ട്. അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മൗലാന സാദ് ഒളിവിൽ പോയതായി ഡൽഹി പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.