ന്യൂഡല്‍ഹി: നിസാമുദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് 800 വിദേശ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് ഡല്‍ഹി ക്രൈംബ്രാഞ്ച് നോട്ടീസയച്ചു. ചോദ്യം ചെയ്യലിനോട് സഹകരിക്കണമെന്ന് അറിയിച്ചാണ് നോട്ടീസ്. സംഭവുമായി ബന്ധപ്പെട്ട് 1900 തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
തബ്‌ലീഗ് ജമാഅത്ത് സമ്മേളനം; വിദേശികള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസയച്ചു
800 വിദേശികള്‍ക്കാണ് ചോദ്യം ചെയ്യലിനോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയച്ചിരിക്കുന്നത്
ജമാഅത്ത് സമ്മേളനം; 800 വിദേശികള്‍ക്ക് ഡല്‍ഹി ക്രൈംബ്രാഞ്ച് നോട്ടിസയച്ചു
വിസാ ചട്ടം ലംഘിച്ചതിന് 960 വിദേശികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ 30 ശതമാനം കൊവിഡ് വ്യാപനത്തിന് നിസാമുദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനം കാരണമായെന്ന് മന്ത്രാലയം വ്യക്തമാക്കി.
Last Updated : May 25, 2020, 10:33 AM IST