കുപ്‌വാര ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച ജവാന് ആദരാഞ്‌ജലി അര്‍പ്പിച്ച് ബിഹാര്‍ മുഖ്യമന്ത്രി - കുപ്‌വാര ഭീകരാക്രമണം
തിങ്കളാഴ്ച കുപ്‌വാരയിലെ ചെക്ക് പോയിന്‍റിന് നേരെയുണ്ടായ തീവ്രവാദികളുടെ ആക്രമണത്തില്‍ മൂന്ന് സിആർപിഎഫ് ജവാന്മാര്‍ വീരമൃത്യവരിക്കുകയും രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു
പാട്‌ന: കശ്മീരിലെ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച സിആർപിഎഫ് ജവാൻ സന്തോഷ് കുമാർ മിശ്രയുടെ മരണത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദുഖം രേഖപ്പെടുത്തി. അൗറംഗബാദ് സ്വദേശിയാണ് മിശ്ര. തിങ്കളാഴ്ച കുപ്‌വാരയിലെ ചെക്ക് പോയിന്‍റിന് നേരെയുണ്ടായ തീവ്രവാദികളുടെ ആക്രമണത്തില്‍ മൂന്ന് സിആർപിഎഫ് ജവാന്മാര്‍ വീരമൃത്യവരിക്കുകയും രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. കശ്‌മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപെട്ടതിന്‍റെ അടുത്ത ദിവസമായിരുന്ന ആക്രമണം.രാജ്യം എല്ലായ്‌പ്പോഴും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വം ഓർക്കുമെന്ന് ജവാന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.