പട്ന: . കാലാവസ്ഥാ വ്യതിയാനമാണ് പട്നയില്‍ വെള്ളപ്പൊക്കത്തിന് കാരണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ . ഗംഗാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് ബിഹാറിലെ നിലവിലെ അവസ്ഥക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
പട്നയിലെ വെള്ളപ്പൊക്കത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് നിതീഷ് കുമാര്‍
കനത്ത മഴയില്‍ ഗംഗാ നദിയിലെ ജലനിരപ്പ് ഉയർന്നതാണ് വെളളപ്പൊക്കത്തിന് കാരണമെന്നും നിതീഷ് കുമാര്‍
പട്നയിലെ വെള്ളപ്പൊക്കത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് നിതീഷ് കുമാര്‍
കാലാവസ്ഥാ വ്യതിയാനം ലോകത്തിലെ പല ഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വെള്ളപ്പൊക്കം നേരിടാൻ സർക്കാർ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങള്‍ ആരംഭിച്ചു. പട്‌നയുടെ വിവിധ ഭാഗങ്ങളിലായി ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചതായും നിതീഷ് കുമാര്‍ പറഞ്ഞു.