ന്യൂഡൽഹി: കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി കൊവിഡ് മുക്തി നേടി. താൻ വൈറസിൽ നിന്നും സുഖം പ്രാപിച്ചതായി മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. "നിങ്ങളുടെ അനുഗ്രഹങ്ങളുടെയും ആശംസകളുടെയും ശക്തിയിൽ ഞാൻ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചുവെന്ന സന്തോഷവാർത്ത അറിയിക്കുന്നു. നിങ്ങളുടെ കരുതലിന് നന്ദി," എന്ന് ഗഡ്‌കരി ട്വീറ്റ് ചെയ്‌തു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി കൊവിഡ് മുക്തനായി - union minister
ഈ മാസം 16നായിരുന്നു കേന്ദ്രമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിൽ നിന്ന് സുഖം പ്രാപിച്ച വാർത്ത ട്വിറ്ററിലൂടെ നിതിൻ ഗഡ്‌കരി തന്നെ അറിയിച്ചു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി കൊവിഡ് മുക്തനായി
ഈ മാസം 16നായിരുന്നു കേന്ദ്രമന്ത്രിക്ക് കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചത്. തുടർന്ന്, അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കേന്ദ്ര മന്ത്രിസഭയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഏഴാമത്തെ മന്ത്രിയായിരുന്നു ഗഡ്‌കരി. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80,472 പുതിയ പോസിറ്റീവ് കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. പുതുതായി 1,179 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 62,25,764 ആയി.