കേരളം

kerala

ETV Bharat / bharat

പാകിസ്ഥാനെതിരെ നടപടി: മൂന്ന് നദികള്‍ വഴി തിരിച്ചുവിടുമെന്ന് നിതിന്‍ ഗഡ്കകരി - pulwama

പാകിസ്ഥാനിലേക്കൊഴുകുന്ന നദികള്‍ വഴിതിരിച്ചുവിടും. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി.

നിതിന്‍ ഗഡ്കരി

By

Published : Feb 21, 2019, 9:24 PM IST

പുല്‍വാമ ഭീകരാക്രമണത്തിന്‍റെപശ്ചാത്തലത്തില്‍ പാകിസ്ഥാന് വെള്ളം നല്‍കുന്നത് തടയാനായി പാകിസ്ഥാനിലേക്കൊഴുകുന്ന നദികൾ വഴിതിരിച്ചുവിടുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യന്‍ നദികളില്‍ നിന്നും യമുന പ്രോജക്ട് വഴി പാകിസ്ഥാനിലേക്ക് വെള്ളം പോകുന്നത് വഴിതിരിച്ചുവിടുമെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. പാകിസ്ഥാനുമായി ജലം പങ്കുവയ്ക്കുന്നത് തടയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കിഴക്കന്‍ നദികളില്‍ നിന്ന് വരുന്ന വെള്ളം ജമ്മുകശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലേക്ക് വഴി തിരിച്ചുവിടുമെന്ന് നിതിന്‍ ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു.

1960 ലെ സിന്ധു നദീജല കരാര്‍ പ്രകാരം രവി, സത്ലജ്, ബിയാസ് എന്നിവിടങ്ങളിലെ ജലം ഇന്ത്യയ്ക്കും ചിനാബ്, ഝലം, സിന്ധു നദികളിലെ ജലം പാകിസ്ഥാനുമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള 93-94 ശതമാനം ജലം മാത്രമാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ബാക്കി ജലം പാകിസ്ഥാനിലേക്ക് ഒഴുകിപോകുകയാണ്. ഇനി മുതല്‍ ഈ ജലം നല്‍കാതിരിക്കാനാണ് ജലവിഭവ വകുപ്പിന്‍റെ നടപടി. 2016 ലെ ഉറി ഭീകരാക്രമണത്തിന് ശേഷം ഈ ജലം തടയുന്നതിന് വേണ്ടിയുള്ള അണക്കെട്ട് നിര്‍മ്മാണം ഇന്ത്യ ഊര്‍ജ്ജിതമാക്കിയിരുന്നു.

ABOUT THE AUTHOR

...view details