ന്യൂഡല്‍ഹി: നീതി ആയോഗിലെ ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ നീതി ആയോഗ് ഭവൻ 48 മണിക്കൂര്‍ അടച്ചിടും. എല്ലാ ഉദ്യോഗസ്ഥരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ടെന്നും ഏത് സമയവും ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ മാര്‍ഗ നിര്‍ദേശങ്ങൾ അനുസരിച്ച് നീതി ആയോഗ് ഭവൻ 48 മണിക്കൂറിനുശേഷം പ്രവർത്തനം പുനരാരംഭിക്കുമെന്നും വ്യക്തമാക്കി.
ജീവനക്കാരന് കൊവിഡ്; നീതി ആയോഗ് ഭവൻ 48 മണിക്കൂര്‍ അടച്ചിടും - നീതി ആയോഗ് ജീവനക്കാരന് കൊവിഡ്
എല്ലാ ഉദ്യോഗസ്ഥരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ടെന്നും ഏത് സമയവും ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.
ജീവനക്കാരന് കൊവിഡ്; നീതി ആയോഗ് ഭവൻ 48 മണിക്കൂര്‍ അടച്ചിടും
ചൊവ്വാഴ്‌ച രാവിലെയാണ് നീതി ആയോഗ് ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തിക്കുന്ന നീതി ആയോഗ് ഭവൻ രണ്ട് ദിവസത്തേക്ക് അടച്ചിടാൻ നിര്‍ദേശിക്കുകയായിരുന്നു.