കേരളം

kerala

ETV Bharat / bharat

ദേശീയപാതാ വികസനം വിവാദങ്ങൾക്ക് വിട ; കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കി - അല്‍ഫോണ്‍സ് കണ്ണന്താനം

കേന്ദ്രമന്ത്രി  അല്‍ഫോണ്‍സ് കണ്ണന്താനം അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

നിതിന്‍ ഗഡ്കരി

By

Published : May 9, 2019, 2:34 PM IST

ന്യൂഡല്‍ഹി : ദേശീയപാത വികസനത്തില്‍ കേരളത്തെ മുന്‍ഗണന പട്ടികയില്‍ നിന്നൊഴിവാക്കിയ വിജ്ഞാപനം റദ്ദാക്കി. കേരളത്തോട് വിവേചനം കാട്ടിയിട്ടില്ലെന്നും മുൻഗണന പട്ടികയിൽ കേരളത്തെ പുനസ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. നടപടിയിൽ ഉടൻ ഔദ്യോഗിക വ്യക്തത വരുത്തും.

ദേശീയപാത വികസനത്തിൽ നിതിന്‍ ഗഡ്കരിയുമായി നേരിട്ട് ചര്‍ച്ച നടത്തിയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. മുന്‍ഗണനാ ക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പുലഭിച്ചതായും അദ്ദേഹം പറഞ്ഞു. കേരളത്തെ മുൻഗണന പട്ടികയിൽ നിന്ന് മാറ്റി നിർത്തണെമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ള അയച്ച കത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ നടപടി. ശ്രീധരൻ പിള്ള കത്തയച്ചതിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് എത്തിയിരുന്നു. കേരളത്തിന്‍റെ വികസനത്തെ തഴയുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

ABOUT THE AUTHOR

...view details