കേരളം

kerala

ETV Bharat / bharat

സാമ്പത്തിക പ്രതിസന്ധി: നിർമല സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും - ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ

ഉച്ചക്ക് രണ്ടുമണിക്ക് ഡൽഹിയിൽ നാഷണൽ മീഡിയ സെന്‍ററിൽ നടക്കുന്ന വാർത്താ സമ്മേളനത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

നിർമ്മലാ സീതാരാമൻ നാളെ മാധ്യമങ്ങളെ കാണും

By

Published : Sep 14, 2019, 5:01 AM IST

ഡൽഹി:രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. പ്രതിസന്ധി മറികടക്കുന്നതിനുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഡൽഹി നാഷണൽ മീഡിയ സെന്‍ററിൽ വാർത്താ സമ്മേളനം നടക്കുമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് ട്വീറ്റ് ചെയ്തത്.

ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുരടിപ്പിലാണെന്നും ബാങ്കിതര സ്ഥാപനങ്ങൾ ദുർബലമാണെന്നും ഐ.എം.എഫും ചൂണ്ടിക്കാണിച്ചിരുന്നു. പ്രതീക്ഷിക്കുന്ന വളർച്ച ഇന്ത്യക്ക് നേടുകയെന്നത് അസാധ്യമാണെന്നും ഐ.എം.എഫ് വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details