കേരളം

kerala

ETV Bharat / bharat

പെട്രോൾ ഡീസൽ സെസ് വിലക്കയറ്റത്തിന് ഇടയാക്കില്ല; നിർമല സീതാരാമൻ - കേന്ദ്ര ബജറ്റ്

രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് നേതൃത്വം നൽകാൻ സർക്കാരിന് സാധിക്കുമെന്ന് നിർമല സീതാരാമൻ

നിർമ്മല സീതാരാമൻ

By

Published : Jul 5, 2019, 9:52 PM IST

ന്യൂഡൽഹി:കേന്ദ്ര ബജറ്റിൽ പെട്രോൾ ഡീസൽ ഒരു രൂപ സെസ് വിലക്കയറ്റത്തിന് കാരണമാവില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ധനവിലയിലെ വര്‍ധനവ് സമസ്ത മേഖലയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി നിർമല സീതാരാമൻ എത്തിയത്. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് നേതൃത്വം നൽകാൻ സർക്കാരിന് നല്ല രീതിയിൽ സാധിക്കുമെന്നും സാമ്പത്തിക വിദഗ്ദർ അവകാശപ്പെടുന്ന പോലെ നിയന്ത്രണവിധയമാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
പ്രതിരോധ മേഖലയിൽ പ്രവർത്തനച്ചെലവ് ഉയരും. പ്രതിരോധ പെൻഷൻ തുക 1,12,079.57 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷ്യമാക്കി ദേശീയ ഗവേഷണ ഫണ്ട് സ്ഥാപിക്കും. ഇതുവഴി രാജ്യത്തിന്‍റെ സമ്പൂർണ ഗവേഷണ മേഖലയേയും ശക്തമാക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കും. കൂടാതെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശത്ത് നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിനായി "സ്റ്റഡി ഇൻ ഇന്ത്യ" സംരംഭം ആരംഭിക്കും. സ്റ്റാർട്ട് അപ്പ് മേഖലയുടെ പുരോഗതിക്ക് വേണ്ടി നിരവധി പദ്ധതികൾ രൂപീകരിച്ചതായും മന്ത്രി അറിയിച്ചു. കോർപ്പറേറ്റ് മേഖലയിൽ 400 കോടിയിലധികം വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾക്ക് 25 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details