ന്യൂഡൽഹി: റിസർവ് ബാങ്കിന്‍റെ കരുതൽ ധനം മോഷ്‌ടിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് വില നല്‍കുന്നില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് രാഹുല്‍ കോൺഗ്രസിലെ മുൻ ധനമന്ത്രിമാരുമായി സംസാരിക്കണമായിരുന്നുവെന്നും നിര്‍മല പറഞ്ഞു. ആര്‍ബിഐയില്‍ നിന്ന് സര്‍ക്കാര്‍ കരുതല്‍ ധനം വാങ്ങുന്നത് പുതിയ സംഭവമല്ല. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്താ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
രാഹുലിന്‍റെ ആരോപണങ്ങൾക്ക് വില നല്‍കുന്നില്ല; നിർമലാ സീതാരാമൻ
രാഹുല്‍ ഗാന്ധി നേരത്തെയും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അപ്പോഴൊക്കെ പൊതുജനം ശക്തമായ മറുപടിയും നല്‍കിയിരുന്നു. ഇനിയും മറുപടി നല്‍കുന്നതില്‍ അര്‍ഥമില്ല. നിര്‍മല പറഞ്ഞു.
ബിമല്‍ ജലാന്‍ സമിതിയെ നിയോഗിച്ചത് ആര്‍ബിഐയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷവും. മുമ്പ് പലപ്പോഴും ഇത്തരം സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. വാസ്തവം ഇങ്ങനെയായിരിക്കെ റിസര്‍വ് ബാങ്കിന്‍റെ വിശ്വാസ്യതയേക്കുറിച്ച് ഉയരുന്ന പ്രസ്താവനകള്‍ വിചിത്രമാണ്.ഇത്തരം പരാമര്‍ശങ്ങളില്‍ സംരഭകര്‍ ആശങ്കപ്പെടേണ്ടതില്ല. രാഹുല്‍ ഗാന്ധി നേരത്തെയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കള്ളന്‍, മോഷ്ടാവ് തുടങ്ങിയ പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ പൊതുജനം ശക്തമായ മറുപടിയും നല്‍കിയിരുന്നു. ഇനിയും രാഹുലിന് മറുപടി നല്‍കുന്നതില്‍ അര്‍ഥമില്ല. നിര്‍മല പറഞ്ഞു.
സ്വന്തമായി ഉണ്ടാക്കിയ സാമ്പത്തിക ദുരന്തത്തെ എങ്ങനെ പരിഹരിക്കുമെന്ന് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അറിയില്ലെന്നും അതുകൊണ്ടാണ് അവര്‍ റിസര്‍വ് ബാങ്കില്‍ നിന്നും പണം മോഷ്‌ടിക്കുന്നതെന്നുമായിരുന്നു രാഹുലിന്‍റെ വിമർശനം.