കേരളം

kerala

ETV Bharat / bharat

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഉത്തേജന നടപടികളുമായി കേന്ദ്രം

നികുതി നടപടികള്‍ സുതാര്യമാക്കും, ഓണ്‍ലൈന്‍ സംവിധാനം ലളിതമാക്കും.

By

Published : Sep 14, 2019, 3:16 PM IST

Updated : Sep 14, 2019, 3:43 PM IST

അടുത്ത ലക്ഷ്യം നികുതി പരിഷ്കരണമെന്ന് നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തികപ്രതിസന്ധി മറികടക്കാൻ കൂടുതൽ ഉത്തേജക നടപടികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്ത് ബാങ്കിങ് മേഖലയിലെ പരിഷ്കരണത്തിന് ശേഷം ശേഷം നികുതി പരിഷ്കരണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.

പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും നാല് ശതമാനത്തില്‍ താഴെ നിര്‍ത്താനായെന്നും നിര്‍മലാ സീതാരാമന്‍ വിശദീകരിച്ചു. സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്രം തുടക്കം കുറിച്ചു കഴിഞ്ഞു. നിക്ഷേപ നിരക്ക് മുകളിലേക്ക് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വായ്പ ലഭ്യമാക്കും. പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള നീക്കം ബാങ്കുകൾ നടപ്പിലാക്കുന്നു. ഇത് അവലോകനം ചെയ്യുന്നതിന് സെപ്റ്റംബർ 19 ന് പൊതുമേഖലാ ബാങ്കുകളുടെ തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തും. പലിശ ഏകീകരണത്തിന് ആലോചന ഉണ്ട്. ടെക്സ്റ്റൈൽ കയറ്റുമതിയിലെ നിലവില്‍ ഡിസംബർ 31 വരെയാണെന്നും ഇതില്‍ മാറ്റം വരുത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

സാമ്പത്തിക മാന്ദ്യം നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. 2020 മുതല്‍ ടെക്‌സ്റ്റൈല്‍ മേഖലയില്‍ പുതിയ പദ്ധതികള്‍ കൊണ്ടു വരും. കയറ്റുമതിക്കായി ആര്‍ബിഐ 68,000 കോടി അനുവദിക്കും. കയറ്റുമതി രംഗത്തെ സാങ്കേതിക സംവിധാനം മെച്ചപ്പെടുത്തും. നികുതി മൂല്യനിർണയം ഇനി മുതല്‍ ഇ റിട്ടേണ്‍ സംവിധാനമാക്കും. ചെറിയ നികുതി ലംഘനങ്ങളെ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കും. കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ടെക്‌സ്റ്റൈല്‍ കയറ്റുമതി മേഖലയിലെ നികുതി ഘടനയില്‍ വ്യതിയാനം ഉണ്ടാകും. ദുബായ് മാതൃകയില്‍ രാജ്യത്തെ നാല് പ്രധാന നഗരങ്ങളില്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തും. സ്വതന്ത്രവ്യാപാര നയമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്നും വ്യവസായിക മേഖലയിലെ അനിശ്ചിതാവസ്ഥ രൂക്ഷമാവുകയാണെന്നും പ്രതിപക്ഷ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി മാധ്യമങ്ങളെ കണ്ടത്.

Last Updated : Sep 14, 2019, 3:43 PM IST

For All Latest Updates

ABOUT THE AUTHOR

...view details