പാകിസ്ഥാന്‍റെ എഫ്16 വിമാനം ഇന്ത്യ വെടിവച്ച് വീഴ്ത്തിയിട്ടില്ലെന്ന അമേരിക്കൻ മാഗസിൻ "ഫോറിന്‍ പോളിസി"യുടെ റിപ്പോർട്ട് തള്ളി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. ഇതു സംബന്ധിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ പക്കൽ തെളിവുണ്ടെന്നും സീതാരാമന്‍ പറഞ്ഞു. എഫ്16 വിമാനത്തില്‍ മാത്രം ഉപയോഗിക്കുന്ന എഎം - റാം മിസ്സൈല്‍ അല്ലാതെ എങ്ങനെ ഇന്ത്യക്ക് ലഭിച്ചുവെന്നും അവർ ചോദിച്ചു.
യുഎസ് മാഗസിന്‍ "ഫോറിന്‍ പോളിസി" യെ തള്ളി നിര്‍മലാ സീതാരാമന്‍
മുമ്പ് പാകിസ്ഥാന്‍റെ കൈയ്യിലുള്ള എല്ലാ എഫ് 16 വിമാനങ്ങളും ഇപ്പോഴും അവരുടെ കൈവശമുണ്ടെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ ഫോറിൻ പോളിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിര്‍മല സീതാരാമന്‍
അടിസ്ഥാനമില്ലാത്ത തെളിവുകളാണ് " ഫോറിന്‍ പോളിസി" ആര്‍ട്ടിക്കിളില്‍ പറഞ്ഞിട്ടുള്ളതെന്ന് നിരവധി ആളുകള്‍ പറയുന്നുണ്ട്. യുഎസ് അധികാരികള്‍ മാസികയില്‍ പറയുന്ന അന്വേഷണം നടന്നതായി സ്ഥിരീകരിക്കുന്നില്ല. മുമ്പ് പാകിസ്ഥാന്‍റെ കൈയ്യിലുള്ള എല്ലാ എഫ് 16 വിമാനങ്ങളും ഇപ്പോഴും അവരുടെ കൈവശമുണ്ടെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫോറിൻ പോളിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നണ് നിര്‍മല സീതാരാമന്‍റെ പ്രതികരണം.
Last Updated : Apr 7, 2019, 6:40 AM IST