ന്യൂഡൽഹി: നിര്‍ഭയ കേസില്‍ വധശിക്ഷ വൈകുന്നതിനെതിരെ നിര്‍ഭയയുടെ അമ്മ ആശാദേവി വിചാരണ കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിയായ പവൻ ഗുപ്തയ്ക്ക് അവസാന ശ്വാസം വരെ നിയമ സഹായത്തിന് അര്‍ഹതയുണ്ടെന്ന കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ആശാദേവി പ്രതിഷേധിച്ചത്.
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകും - വിചാരണ കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി
വിചാരണ കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി
നിര്‍ഭയ: വധശിക്ഷ ഇനിയും വൈകും
പുതിയ മരണവാറന്‍റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ കേസില്‍ നിന്ന് പിന്മാറിയതോടെയാണ് കോടതിയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അഭിഭാഷകൻ പിന്മാറിയതിനാല്‍ പുതിയ അഭിഭാഷകനുമായി ഇടപഴകാൻ കൂടുതല്‍ സമയം വേണമെന്നാവശ്യമാണ് പവൻ കുമാര്‍ കോടതിയില്‍ ഉന്നയിച്ചത്. വിഷയത്തില്‍ അഡീഷണൽ സെഷൻ ജഡ്ജി ധർമേന്ദർ റാണ അതൃപ്തി രേഖപ്പെടുത്തി. മകന്‍റെ കേസ് ഏറ്റെടുക്കാൻ അഭിഭാഷകരില്ലെന്ന പവൻ ഗുപ്തയുടെ പിതാവിന്‍റെ ആവശ്യമാണ് കോടതി പരിഗണിച്ചത്.