നിർഭയ കേസ്; പുതിയ മരണ വാറന്‍റ് പുറപ്പെടുവിക്കണമെന്ന രക്ഷിതാക്കളുടെ ഹർജിയിൽ വാദം ഇന്ന് - നിർഭയ കേസ്
പുതിയ മരണ വാറന്‍റ് പുറപ്പെടുവിക്കണമെന്നാണ് ആവശ്യം.
![നിർഭയ കേസ്; പുതിയ മരണ വാറന്‍റ് പുറപ്പെടുവിക്കണമെന്ന രക്ഷിതാക്കളുടെ ഹർജിയിൽ വാദം ഇന്ന് Nirbhaya case Death sentence for Nirbhaya convicts Nirbhaya gang rape and murder case Supreme Court judgement on Nirbhaya case നിർഭയ കേസ് പുതിയ മരണ വാറന്‍റ് പുറപ്പെടുവിക്കണെമന്ന ഹർജിയിൽ വാദം ഇന്ന്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6041687-328-6041687-1581458541742.jpg)
നിർഭയ കേസ്; പുതിയ മരണ വാറന്‍റ് പുറപ്പെടുവിക്കണെമന്ന ഹർജിയിൽ വാദം ഇന്ന്
ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ വൈകുന്നതിനെതിരെ നിർഭയയുടെ രക്ഷാകർത്താക്കളും ഡൽഹി സർക്കാരും വിചാരണക്കോടതിയിൽ നൽകിയ ഹർജിയിൽ ഇന്ന് വാദം കേൾക്കും. പുതിയ മരണ വാറന്‍റ് പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. നിലവിൽ പ്രതികൾ നിയമത്തെ പരിഹസിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുകയാണെന്ന് ഇരയുടെ മാതാപിതാക്കൾ കോടതിയെ അറിയിച്ചു.