ന്യൂഡല്‍ഹി: നിർഭയ കേസ് വിധി നടപ്പിലാക്കിയതിൽ നന്ദി അറിയിച്ച് നിർഭയയുടെ അമ്മ ആശാദേവി. പ്രതികളെ തൂക്കിലേറ്റിയത് വഴി തന്‍റെ മകൾക്ക് നീതി ലഭിച്ചു. കോടതിക്കും രാഷ്‌ട്രപതിക്കും സർക്കാരിനോടും കഴിഞ്ഞ ഏഴ് വർഷമായി ഒപ്പം നിന്ന ഇന്ത്യൻ ജനതക്കും നിർഭയയുടെ അമ്മ നന്ദി പറഞ്ഞു.
ഇത് സ്‌ത്രീകളുടെ ദിനം: വിജയ ചിഹ്നം ഉയര്‍ത്തിക്കാട്ടി നിർഭയയുടെ അമ്മ - Nirbhaya mother aashadevi
കോടതിക്കും രാഷ്‌ട്രപതിക്കും സർക്കാരിനും ഇന്ത്യൻ ജനതക്കും നിർഭയയുടെ അമ്മ നന്ദി അറിയിച്ചു.
നിർഭയയുടെ അമ്മ
"ഇന്ന് രാജ്യത്തിന്‍റെ പുത്രിക്ക് നീതി ലഭിച്ചു. ഇത് സ്‌ത്രീകളുടെ ദിനം. വധശിക്ഷ നടപ്പിലായത് വഴി പെൺകുട്ടികൾക്ക് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം ഉണ്ടായി." തന്‍റെ മകൾ ജീവനോടെയില്ലെങ്കിലും രാജ്യത്തെ പെൺകുട്ടികൾക്കുള്ള നീതിയാണിതെന്നും ഇനിയും നിർഭയ ആവർത്തിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
Last Updated : Mar 20, 2020, 7:42 AM IST