കേരളം

kerala

ETV Bharat / bharat

നിര്‍ഭയ കേസ്; പ്രതികളുടെ ഡമ്മി വധശിക്ഷ നടപ്പിലാക്കി തിഹാര്‍ ജയില്‍

ജനുവരി 22ന് രാവിലെ 7മണിക്കാണ് പ്രതികളുടെ വധശിക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Nirbhaya gangrape case  Nirbhaya gangrape case latest news  Dummy execution of four convicts Tihar cell  നിര്‍ഭയ കേസ്  പ്രതികളുടെ ഡമ്മി വധശിക്ഷ തീഹാര്‍ ജയില്‍  ന്യൂഡല്‍ഹി
നിര്‍ഭയ കേസ്; പ്രതികളുടെ ഡമ്മി വധശിക്ഷ നടപ്പിലാക്കി തീഹാര്‍ ജയില്‍

By

Published : Jan 13, 2020, 7:41 AM IST

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട ബലാത്സംഗകേസിലെ പ്രതികളുടെ ഡമ്മി വധശിക്ഷ നടപ്പാക്കി തിഹാര്‍ ജയില്‍ അധികൃതര്‍. പ്രതികളുടെ ഭാരത്തിനനുസരിച്ച് ചാക്കുകളില്‍ കല്ലുകളും ഭാരമുള്ള വസ്‌തുക്കളും നിറച്ചാണ് ഡമ്മി നിര്‍മ്മിച്ചത്. ആരാച്ചാര്‍ പവാന്‍ ജലാദിന് പകരം ജയിലധികൃതര്‍ തന്നെയാണ് ഡമ്മി വധശിക്ഷ നടപ്പാക്കിയത്.

ജനുവരി 22ന് രാവിലെ 7മണിക്കാണ് പ്രതികളുടെ വധശിക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. തിഹാര്‍ ജയിലിലെ മൂന്നാമത്തെ സെല്ലിലാണ് വധശിക്ഷ നടത്തുക. ഇതേ ജയില്‍ മുറിയില്‍ തന്നെയാണ് പാര്‍ലമെന്‍റ് ആക്രമണ കേസിലെ അഫ്‌സല്‍ ഗുരുവിനെയും തൂക്കിലേറ്റിയത്. പ്രതികള്‍ നാലുപേരെയും ഒരുമിച്ചാണ് തൂക്കിലേറ്റുന്നതെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. കുറ്റവാളികളായ പവാന്‍ ഗുപ്‌ത, വിനയ് ശര്‍മ, അക്ഷയ്, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

ABOUT THE AUTHOR

...view details