പാറ്റ്ന:നിര്‍ഭയ വധകേസില്‍ പ്രതികളിലൊരാളായ അക്ഷയ് സിങ് താക്കൂറിന്‍റെ ഭാര്യ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതിയില്‍ ഇന്ന് ഹാജരായില്ല. ഔറംഗബാദ് കോടതിയിലാണ് പ്രതിയുടെ ഭാര്യ വിവാഹമോചനമാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇതോടെ കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 24ലേക്ക് മാറ്റി. മാര്‍ച്ച് 16നാണ് അക്ഷയ് സിങിന്‍റെ ഭാര്യ വിവാഹമോചനമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസില്‍ വ്യാഴാഴ്‌ചയാണ് വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിരുന്നതെന്ന് പുനിതാ ദേവിയുടെ അഭിഭാഷകന്‍ മുകേഷ് സിങ് പറഞ്ഞു.
വിവാഹമോചനം ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതിയുടെ ഭാര്യ - Nirbhaya case
കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 24 ലേക്ക് മാറ്റി.
കോടതിയില്‍ ഹാജരാകാതെ വിവാഹമോചനം ആവശ്യപ്പെട്ട നിര്‍ഭയ കേസ് പ്രതിയുടെ ഭാര്യ
ഡല്‍ഹി ഹൈക്കോടതി മുകേഷ് സിങിന്‍റെ ഹര്‍ജി തള്ളിക്കളഞ്ഞിരുന്നു. 2012 ഡിസംബര്‍ 16ന് സംഭവം നടക്കുമ്പോള്‍ പ്രതി നഗരത്തിലില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ മുകേഷ് സിങ് ഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി മുകേഷ് സിങിന്‍റെ ഹര്‍ജി തള്ളി. മാര്‍ച്ച് 20 നാണ് നിര്‍ഭയ പ്രതികളെ തൂക്കിലേറ്റുന്നത്.