കേരളം

kerala

ETV Bharat / bharat

നിർഭയ കേസ്: വധശിക്ഷ മാർച്ച് മൂന്നിന് - നിർഭയ കേസ്

മാർച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് ശിക്ഷ നടപ്പിലാക്കാൻ തീരുമാനം. തീരുമാനത്തിൽ സന്തോഷമെന്ന് നിർഭയയുടെ അമ്മ പറഞ്ഞു.

Nirbhaya Convicts  2012 Delhi Gangrape Case  നിർഭയ കേസ്  വധശിക്ഷ മാർച്ച് മൂന്നിന്
നിർഭയ കേസ്: വധശിക്ഷ മാർച്ച് മൂന്നിന്

By

Published : Feb 17, 2020, 4:34 PM IST

ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളെ മാർച്ച് മൂന്നിന് തൂക്കിലേറ്റാൻ തീരുമാനം. രാവിലെ ആറ് മണിക്ക് ശിക്ഷ നടപ്പിലാക്കാനായി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ്‌ കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. തീരുമാനത്തിൽ സന്തോഷമെന്ന് നിർഭയയുടെ അമ്മ പറഞ്ഞു.

കേസില്‍ പ്രതികള്‍ക്ക് ഇത് മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ ജനവുരി 17-നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു. എന്നാല്‍ ദയാ ഹര്‍ജികളും മറ്റു നിയമനടപടികളും കാരണം കോടതി വാറണ്ടുകള്‍ സ്‌റ്റേ ചെയ്യുകയായിരുന്നു.

ABOUT THE AUTHOR

...view details