ന്യൂഡൽഹി: വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ വീണ്ടും കോടതിയെ സമീപിച്ച് നിർഭയാക്കേസ് പ്രതികൾ. പ്രതികളിലൊരാളുടെ ദയാഹർജിയിൽ തീരുമാനമായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷയിൽ സ്റ്റേ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ അഡീഷണൽ സെഷൻസ് ജഡ്‌ജ് ധർമേന്ദ്ര റാണ നാളെ വാദം കേൾക്കും.
നിർഭയാക്കേസ് പ്രതികൾ വീണ്ടും കോടതിയിൽ - നിർഭയാക്കേസ്
വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
![നിർഭയാക്കേസ് പ്രതികൾ വീണ്ടും കോടതിയിൽ nirbhaya case delhi gang rape case നിർഭയാക്കേസ് വധശിക്ഷ സ്റ്റേ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6455479-447-6455479-1584533824076.jpg)
Nirbhaya
മുകേഷ് സിംഗിന് ശേഷം അക്ഷയ് സിംഗാണ് പ്രസിഡന്‍റിന് മുമ്പാകെ ദയാഹർജി സമർപ്പിച്ചിരിക്കുന്നത്. കൂടാതെ പ്രതി പവൻ ഗുപ്‌തയും തന്‍റെ റിവ്യൂ ഹർജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ പ്രതികളായ മുകേഷ് സിംഗ്, പവൻ ഗുപ്‌ത, വിനയ് ശർമ, അക്ഷയ് സിംഗ് എന്നിവരെ മാർച്ച് 20 രാവിലെ 5.30ന് തൂക്കിലേറ്റാനാണ് കോടതി ഉത്തരവ്.